Home News  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് 

 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് 

131
0
കേരളത്തില്‍ നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലാകും കൂടുതല്‍ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദപ്പാത്തിയുമാണ് മഴ തുടരാന്‍ കാരണം. കടലില്‍ പോകുന്നതിന് മല്‍സ്യതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്.
Previous articleനിതീഷ് കുമാര്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
Next articleസാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും  264 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു