Home News ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം 

ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം 

151
0
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മഴയെ തുടര്‍ന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കും.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം.
Previous articleജലനിരപ്പ് 136 അടി; മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്
Next articleമുല്ലപ്പെരിയാറില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്, രണ്ടാം മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല: മന്ത്രി കെ രാജന്‍