Home News സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്; വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്; വ്യാപക മഴയ്ക്ക് സാധ്യത

173
0

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മാറ്റന്നാളും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ വ്യാപകമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അഞ്ച് ദിവസം ശക്തമായ മഴക്കും 5, 6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 3.6 മീറ്റര്‍ ഉയരത്തില്‍ തിരമാല രൂപപ്പെടാനുള്ള സാധ്യതയുള്ള കടലാക്രമണ മുന്നറിയിപ്പുമുണ്ട്..

അതിനിടെ അരുവിക്കര അരുവിക്കര അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു..
ഇടുക്കിയില്‍ ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിന്നക്കലാല്‍ സുബ്രഹ്‌മണ്യം കോളനിയില്‍ രണ്ട് വീടുകളും മുരിക്കാശ്ശേരിയില്‍ ഒരു വീടും തകര്‍ന്നു. മുരിക്കാശ്ശേരിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

 

Previous articleഇടവേള ബാബുവിന് അമ്മ ജനറല്‍ സെക്രട്ടറയിയായി തുടരാന്‍ യോഗ്യതയുണ്ടോ?; മോഹന്‍ലാല്‍ മൗനം വെടിയണമെന്ന് ഗണേഷ് കുമാര്‍
Next articleരാജ്യത്ത് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി വീണ്ടും വര്‍ദ്ധിച്ചു