Home News വ്യാപക മഴ തുടരും; നാളെ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും അലേര്‍ട്ട്

വ്യാപക മഴ തുടരും; നാളെ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും അലേര്‍ട്ട്

76
0

സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് ആണ്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. ശക്തമായ കാലവര്‍ഷക്കാറ്റിനൊപ്പം കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുമാണ് ഈ ദിവസങ്ങളില്‍ മഴ കനക്കുന്നതിന് കാരണം.

അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

 

Previous articleഎകെജി സെന്റിറിന് നേരെ ആക്രമണം നടത്താന്‍ വിഡ്ഢികളല്ല കോണ്‍ഗ്രസുകാര്‍; ടി സിദ്ദിഖ് എംഎല്‍എ
Next articleയുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണം; പുടിനുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി