സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. അതേസമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കാലവർഷക്കാറ്റുകളും വടക്കൻകേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ നിലനിൽക്കുന്ന ന്യുനമർദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. ഇത്തവണ കേരളത്തിൽ ലഭിച്ചിരിക്കുന്ന കാലവർഷത്തിന്റെ അളവ് വളരെ കുറവാണ്. തുടർന്നുള്ള ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
കേരള, കർണാടക, ലക്ഷ്യദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ള സാഹചര്യത്തിലാണ് വിലക്ക്.