Home News കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

155
0

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലെ കാലവര്‍ഷകാറ്റ്,കേരളത്തിലെ ചക്രവാത ചുഴി,തമിഴ്‌നാട്ടിലെ ന്യൂനമര്‍ദ്ദപാത്തി എന്നിവയുടെ ഫലമായാണ് മഴ ലഭിക്കുക. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് നിന്ന് ഇന്നും (31052022) നാളെയും (01062022) മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 31-05-2022 മുതല്‍ 01-06-2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

Previous article130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താന്‍; പ്രധാനമന്ത്രി
Next articleകമല്‍ഹാസന്റെ ‘വിക്രം’ പുതിയ റെക്കോഡിലേക്ക്; റിലീസിന് മുന്നേ 200 കോടി ക്ലബില്‍