Home News ‘മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയം? രാഹുല്‍ മാങ്കൂട്ടത്തില്‍

‘മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയം? രാഹുല്‍ മാങ്കൂട്ടത്തില്‍

61
0

സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യം ചോദിച്ചത്. മുസ്ലീം നാമധാരികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം എന്തിന് ബലികൊടുക്കുന്നുവെന്നും എല്ലാ കാലത്തും സംഘപരിവാര്‍ സഹായം പറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍, വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി.. എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

 

Previous articleലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
Next articleകൊച്ചിയില്‍ യുവാവിനെ കൊന്ന് മൃതദേഹം ഫ്‌ളാറ്റില്‍ ഒളിപ്പിച്ചു