രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ജില്ലയിലെ സന്ദര്‍ശനം ഇന്നും തുടരും. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് വയനാട്, മലപ്പുറം ജില്ലകളില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയില്‍ തുടരുന്ന രാഹുല്‍ നാളെ അഞ്ച് പൊതു പരിപാടികളില്‍ പങ്കെടുക്കും.
ഇന്നലെ ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി രാഹുല്‍ ഗാന്ധി നയിച്ചിരുന്നു. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി.