Home News ജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി, മിത്രങ്ങള്‍ക്ക് ഇളവ്; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി, മിത്രങ്ങള്‍ക്ക് ഇളവ്; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

99
0

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നികുതി വിഷയത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിമര്‍ശനം.

ജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും മിത്രങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ സര്‍ക്കാരിന്റെ കാലത്തെ നികുതിഘടനയെ നിലവിലെ കണക്കുമായി താരതമ്യം ചെയ്യുന്ന കണക്കും രാഹുല്‍ പുറത്തുവിട്ടു.

കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ദരിദ്രര്‍ക്ക് നല്‍കുന്ന ചെറിയ സഹായങ്ങളെ സൗജന്യങ്ങളെന്ന് രീതിയിലാണ് ബിജെപി അവതരിപ്പിക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നികുതി നിരക്ക്, എഴുതിത്തള്ളല്‍, ഇളവുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന സൗജന്യങ്ങള്‍ പ്രോത്സാഹനങ്ങളെന്ന നിലയിലാണ് കാണുന്നതെന്നായിരുന്നു വിമര്‍ശനം.

 

Previous articleരാത്രിയില്‍ നഗ്നനായി വീടുകളിലെത്തി മോഷണം; ഒടുവില്‍ പിടിയില്‍
Next articleതമിഴ്‌നാട്ടില്‍ എന്റെ പേരില്‍ അമ്പലം ഉണ്ട്: ഹണി റോസ്