Home News നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 13ന് ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 13ന് ഹാജരാകണം

60
0
Congress leader Rahul Gandhi speaks during the party's 'Nav Sankalp Shivir', in Udaipur. Photo: PTI

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജൂണ്‍ 13 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രാഹുല്‍ ?ഗാന്ധിയോടെ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാഹുല്‍ കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 13 ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നല്‍കിയത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നും ഈ മാസം എട്ടിന് മൊഴിയെടുക്കും.

നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് (എജെഎല്‍) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യന്‍ ലിമിറ്റഡ് (വൈഐഎല്‍) കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം. 2010ല്‍ 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ ഓഹരികള്‍ വൈഐഎല്ലിന് കൈമാറിയത് വിവാദമായി. 2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് വൈഐഎല്‍ ഏറ്റെടുത്തത്.

Previous articleപിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം, മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം; കെ കെ രമ
Next articleഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ജനവിധി അംഗീകരിക്കുന്നു; പി രാജീവ്