രാജ്യത്ത് കര്‍ഷകര്‍ക്കും കൃഷിക്കും അവഗണയെന്ന് രാഹുല്‍ ഗാന്ധി എം പി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയെ തകര്‍ത്തത് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകരുടെ ചെറിയ കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാനന്തവാടി ഫയര്‍ ഫോഴ്സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കര്‍ഷകന്റെ അധ്വാനം വന്‍കിടക്കാരുടെ കൈകളില്‍ എത്തിക്കുകയായിരുന്നു കാര്‍ഷിക നിയമങ്ങളുടെ ലഷ്യം. വന്‍കിട ബിസിനസുകാരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു. എന്നാല്‍ ഇതിനെതിരെ ഒരു ചോദ്യം പോലും ഉയരുന്നില്ല. എന്നാല്‍ കര്‍ഷകന്റെ ചെറിയ വായ്പകളില്‍ പോലും കര്‍ശന നടപടി സ്വീകരിക്കുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതിയില്‍ അഭിമാനം കൊള്ളുന്നു. യുപിഐ സര്‍ക്കാര്‍ കര്‍ഷകന് വേണ്ടിയുണ്ടാക്കിയ നിയമമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.