രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ബിജെപിയും ആര്‍എസ്എസും ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെ പി യെ എതിര്‍ക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡല്‍ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.
സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ട്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മില്‍ ഇഷ്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബഫര്‍ സോണ്‍ സംബന്ധിച്ച് പിണറായി വിജയന്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്റെ ഓഫീസ് എത്ര തവണ തകര്‍ത്താലും പ്രശ്‌നമില്ല. യഥാര്‍ത്ഥ പ്രശ്‌നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.