Home News ഫ്രഞ്ച് ഓപ്പൺ; കളിമൺ കോർട്ടിൽ ജോകോവിച്ചിനെ തകർത്ത് നദാൽ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ; കളിമൺ കോർട്ടിൽ ജോകോവിച്ചിനെ തകർത്ത് നദാൽ സെമിയിൽ

172
0

കളിമൺ കോർട്ടിലെ രാജാവാകാൻ വീണ്ടുമൊരുങ്ങി റാഫേൽ നദാൽ. ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്ത് ഫ്രഞ്ച് ഓപ്പണിൽ നദാൽ സെമിയിലെത്തി. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഈ ജയത്തോടെ ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു. നിലവിൽ 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ.

മത്സരത്തിന്റെ ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്കോർ. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാൽ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്കോറിനു നേടിയ നദാൽ കളിയിൽ ജയിച്ചു കയറി. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വെരെവുമായി നദാൽ ഏറ്റുമുട്ടും.

Previous articleസ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; താരത്തിന് നന്ദി അറിയിച്ചു ക്ലബ്
Next articleയുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബു കൊച്ചിയിലെത്തി, സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും