Home News പുഷ്‌കര്‍ സിങ് ധാമിക്ക് മുഖ്യമന്ത്രിയായി തുടരാം; ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ വന്‍ വിജയം

പുഷ്‌കര്‍ സിങ് ധാമിക്ക് മുഖ്യമന്ത്രിയായി തുടരാം; ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ വന്‍ വിജയം

162
0

ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് വന്‍ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന തിരഞ്ഞെടുപ്പില്‍ ധാമി മൊത്തം പോള്‍ ചെയ്യപ്പെട്ടതിന്റെ 92.94 വോട്ടുകളും സ്വന്തമാക്കി.

ഫെബ്രുവരിയില്‍ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാതിമയില്‍ മത്സരിച്ച ധാമി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ചമ്പാവത്തിലെ ബിജെപി എംഎല്‍എ ആയിരുന്ന കൈലാഷ് ഗെഹ്തോരി രാജിവെച്ചാണ് ധാമിക്ക് മത്സരിക്കാന്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കികൊടുത്തത്.

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയുടെ കീഴിലെ ഖാതിമ നിയമസഭാ മണ്ഡലത്തില്‍ പുഷ്‌കര്‍ സിംഗ് ധാമി മൂന്നാം തവണയായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യ തെരഞ്ഞെടുപ്പായിരുന്നു. 2017ല്‍ 2709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2912ല്‍ 5394 വോട്ടുകള്‍ക്കും ധാമി വിജയിച്ചു കയറിയിരുന്നു. പിന്നീടാണ് തോറ്റത്.

Previous articleമൂന്ന് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു
Next articleസില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍