നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലെന്ന് അമ്മ ശോഭന. മുന്‍പൊരിക്കലും മകനെ ഈ രീതിയില്‍ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം.
‘എന്നോടു കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കല്ലേന്ന് പറഞ്ഞു. പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു. ഒരു മാസത്തേക്ക് ഫോണ്‍ പോലും ഉപയോഗിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്. അവനാകെ തളര്‍ന്നിരിക്കുകയാണ്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. എന്തോ ബുദ്ധിമുട്ടുണ്ട്. എന്താ കാരണമെന്ന് എനിക്ക് അറിയില്ല’- ശോഭന പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ത്യം നേരിട്ട പള്‍സര്‍ സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പൊലീസാണ് പള്‍സര്‍ സുനി ആശുപത്രിയിലെത്തിച്ചത്.