Home News മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം, സമരത്തിനില്ലെന്ന് സമസ്ത അധ്യക്ഷന്‍

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം, സമരത്തിനില്ലെന്ന് സമസ്ത അധ്യക്ഷന്‍

188
0

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ നിലവില്‍ ഒരു സമരപ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സമരത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി മരവിപ്പിച്ചുകഴിഞ്ഞു. മുസ്ലിം ലീഗിനോട് അകല്‍ച്ചയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ആദ്യം തന്നെ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നാണ് തീരുമാനിച്ചത്.

എന്നാല്‍ ഞങ്ങള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീര്‍ക്കണം എന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച്് കാര്യങ്ങള്‍ തീരുമാനിക്കും.
നിയമനം തത്ക്കാലം പി എസ് സിക്ക് വിടില്ലെന്ന നിലപാട് ഭാഗിക വിജയമെന്നാണ് സമസ്ത വിലയിരുത്തല്‍.

 

Previous articleകേരളാ ഹൗസില്‍ വീണ് എ കെ ശശീന്ദ്രന് പരുക്ക്; നാട്ടിലേക്ക് തിരിച്ചു
Next articleകണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍