തകര്‍ന്ന റോഡുകള്‍ നന്നാക്കത്തതിന് എതിരെ പലപ്പോഴും പല രീതിയിലുള്ള പ്രതിഷേധങ്ങളും നടത്താറുണ്ട്. പണ്ടൊക്കെ വാഴ നട്ടാണ് പ്രതിഷേധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ റോഡിലെ കുഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിച്ചാണ് പ്രതിഷേധിച്ചിരിക്കുന്നത്.
മലപ്പുറം പാണ്ടിക്കാട്ടാണ് വേറിട്ട ഈ പ്രതിഷേധം നടന്നത്. മഞ്ചേരി ഒലിപ്പുഴ റോഡില്‍ കിഴക്കെ പാണ്ടിക്കാട് ഭാഗത്തായിരുന്നു പ്രതിഷേധം. റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും ഇതിന് പരിഹാരം കണ്ടില്ല.
അതേ സമയം തകര്‍ന്ന് കിടക്കുന്ന റോഡുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക്പോര് തുടര്‍ന്നുവരികയാണ്.