കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തിയതിന് കോഴിക്കോട് കോര്‍പ്പറേഷനെതിരെ സി.ഐ.ടി.യു രംഗത്ത് എത്തി. ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തിയത് അംഗീകരിക്കാനാവാത്ത നടപടിയാണെന്നും കച്ചവടക്കാരെ തെരുവിലേക്കിറക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സി.ഐ.ടി.യു ചോദിച്ചു.
എന്നാല്‍ കച്ചവടക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. കൂടുതല്‍ പേര് പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്നും ലൈസന്‍സുള്ളവരെ മാത്രമേ ഇനി കച്ചവടം നടത്താന്‍ അനുവദിക്കുകയുള്ളു എന്നും മേയര്‍ കൂട്ടിച്ചര്‍ത്തു.
കോഴിക്കോട് ബീച്ചിലെ തട്ട് കടയില്‍ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥികള്‍ അവശ നിലയില്‍ എത്തിയിരുന്നു. പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തിയത്. തുടര്‍ന്നാണ് കോര്പ്പറേഷന് ബീച്ചിലെ ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തിയത്. കാസര്‍കോട് നിന്ന് വിനോദ യാത്രക്കെത്തിയതാണ് വിദ്യാര്‍ഥികള്‍.