Home News സോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു

സോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു

134
0

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു. ”ചെറിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവാണ്. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്, ഹോം ക്വാറന്റൈനില്‍ തുടരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ എന്നോട് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു” പ്രീയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സോണിയയ്ക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച സോണിയ ഗാന്ധി നേതാക്കളുമായും പ്രവര്‍ത്തകരുമായുമൊക്കെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരില്‍ ചിലര്‍ പിന്നീട് കൊവിഡ് പോസിറ്റീവ് ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയാ ഗാന്ധി സ്വയം ഐസോലേഷനിലേയ്ക്കുമാറിയിരുന്നു.

Previous articleവയനാട് ചുരമിറങ്ങാന്‍ ഒരുങ്ങി ‘ചെക്കന്‍’; റിലീസ് ജൂണ്‍ 10 ന്
Next articleകോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 4,041 പേര്‍ക്ക് രോഗം