Home News മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  കെ കെ രാഗേഷിന്റെ ഭാര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  കെ കെ രാഗേഷിന്റെ ഭാര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

152
0
വിവാദങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ആക്കിയത് വിവാദമായിരുന്നു.
യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നായിരുന്നു ഉയര്‍ന്നുവന്ന പരാതി. നിലവില്‍ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായാണ് പ്രിയ വര്‍ഗീസ് പ്രവര്‍ത്തിച്ചുവരുന്നത്. അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചാല്‍ ഇവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനം ലഭിക്കും.
കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തില്‍ നേരത്തെ തന്നെ പരാതി ഉയര്‍ന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
Previous articleജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാറിലെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും ഇടമലയാറും തുറന്നു
Next articleസ്വര്‍ണം മറിക്കുമെന്ന ഭയം, യുവാവിന് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മര്‍ദ്ദനം