Home News മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണം; അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസ്...

മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണം; അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകള്‍

239
0

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ഈ മാസം 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങനാണ്
ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്‌റെ തീരുമാനം.

മിനിമം ചാര്‍ജ്ജിന് ശേഷമുളള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ദ്ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധനവ് ഇല്ലാതെ ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകള്‍.

ഡിസംബര്‍ 21 ന് അകം സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പായില്ലെന്നും ബസ് ഉടമകള്‍ ആരോപിക്കുന്നു. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ ബസ് വ്യവസായം മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

 

Previous articleപോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്, ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു
Next articleഅടുത്ത മാസം മുതൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അധിക നിരക്ക് നൽകേണ്ടിവരും