Home News സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ; സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് ആശംസകളുമായി പ്രധാനമന്ത്രി

സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ; സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് ആശംസകളുമായി പ്രധാനമന്ത്രി

157
0

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാന്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19ല്‍ നിന്ന് സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളതിനാല്‍ സോണിയയ്ക്കു വൈദ്യസഹായം നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

അതേസമയം, ഈ മാസം എട്ടിനു തന്നെ സോണിയ ഗാന്ധി ഇഡിക്കു മുന്‍പില്‍ ഹാജരാകുമെന്ന് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എട്ടിനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി സോണിയ ഗാന്ധിക്കു നോട്ടിസ് അയച്ചിരുന്നു.

 

Previous articleഎല്‍ജെഡി ജെഡിഎസില്‍ ലയിക്കും; ലയന തീരുമാനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്
Next articleതുര്‍ക്കിയ്ക്ക് ഇനി പുതിയ പേര്; യു.എന്‍ അംഗീകരിച്ചു