Home News പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

204
0

കൊവിഡ്19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും. 2020 മാര്‍ച്ച് 11 മുതല്‍ 2022 ഫെബ്രുവരി 28വരെയുള്ള മാസങ്ങളില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക.

കഴിഞ്ഞ വര്‍ഷം മെയ് 29നാണ് കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്കുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാസം നാലായിരം രൂപയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് , അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സഹായധനമായി നല്‍കും. വിവിധ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള സഹായം ആ സ്ഥാപനത്തിന് ലഭ്യമാക്കും. ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ ലഭ്യമാകും.

 

Previous articleഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ സന്ദേശം അയക്കാം
Next articleകെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്