Home News തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പോലീസ് പിടിയില്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പോലീസ് പിടിയില്‍

149
0

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനിടെ മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് ജനങ്ങളുടെ പരാതിപ്രകാരം പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തി.

മരോട്ടിച്ചുവടിലുള്ള 23ാം നമ്പർ ബൂത്താണ് സെന്റ് ജോർജ് സ്കൂൾ. തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന പരാതിയുമായി എൽഡിഎഫ് ബൂത്ത് ഏജന്റ് രംഗത്തുവരികയായിരുന്നു. ഇതേ തുടർന്നാണ് മാറ്റിയത്. വർഗീസിനെ വെെദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. ഇയാൾക്കെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും.

Previous articleവ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ; പ്രതികരണവുമായി ജോ ജോസഫ്
Next articleകോടതി ലോക്കറിൽ സൂക്ഷിച്ച 50 പവന്‍ സ്വർണവും രണ്ട് ലക്ഷം രൂപയും കാണാനില്ല