Home News രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍; പ്രതിപക്ഷ പാര്‍ട്ടികളെ നിലപാടറിയിച്ചു

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍; പ്രതിപക്ഷ പാര്‍ട്ടികളെ നിലപാടറിയിച്ചു

172
0

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിലപാടറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാന്‍ കൂടിക്കാഴ്ച നടത്തിയത്.

ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അംഗീകരിക്കാം എന്ന സൂചന കോണ്‍ഗ്രസും ഇടതുപക്ഷവും നല്‍കിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന നിലപാട് പവാര്‍ വ്യക്തമാക്കിയത്.

പവാര്‍ പിന്‍വാങ്ങിയതിനാല്‍, ഗുലാംനബി ആസാദ്, യശ്വന്ത് സിന്‍ഹ, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളില്‍ ചിലര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്.

Previous articleതിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് മരണം
Next articleവിമാനത്തില്‍ അക്രമം കാണിച്ചത് ഇ പി ജയരാജന്‍, എന്തുകൊണ്ട് കേസെടുക്കുന്നില്ല; ഷാഫി പറമ്പില്‍