Home News പൂവാര്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി; അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നു

പൂവാര്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി; അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നു

78
0

തിരുവനന്തപുരം: പൂവാര്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്ന് എക്‌സൈസ് കണ്ടെത്തി. മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു

കാരക്കാട് റിസോര്‍ട്ടില്‍ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാര്‍ട്ടികളെന്നാണ് വിവരം. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് അക്ഷയ് മോഹനായിരുന്നു. റെയ്ഡ് നടന്ന ഇന്നലെയും ഇന്നും ലഹരി പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടു. ലഹരിമരുന്ന് എത്തിച്ചത് ഗോവ, മഹാരാഷ്ട്ര , ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്. പിടിയിലാവരുടെ വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തുകയാണ്.

ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഘാടകന്‍ അഖില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

 

 

Previous articleതെലങ്കാനയിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു
Next articleആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വര്‍ഷം തടവ് ശിക്ഷ