Home News ആറ്റുകാല്‍ പൊങ്കാല 17ന്: പൊങ്കാല ക്ഷേത്രപരിസരത്ത് അനുവദിക്കില്ല

ആറ്റുകാല്‍ പൊങ്കാല 17ന്: പൊങ്കാല ക്ഷേത്രപരിസരത്ത് അനുവദിക്കില്ല

217
0

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു.

പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങള്‍ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Previous articleഉക്രെയ്ൻ-റഷ്യ സംഘർഷം: അതിർത്തിയിൽ നിന്ന് റഷ്യ ചില സൈനികരെ പിൻവലിച്ചു
Next articleബിജെപിയിൽ ചേരുന്ന സൂറത്തിലെ ആറാമത്തെ എഎപി കൗൺസിലറായി കുന്ദൻ കോതിയ