Home News മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്: പൊലീസ് അസോസിയേഷന്‍

മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്: പൊലീസ് അസോസിയേഷന്‍

102
0

മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന പ്രമേയവുമായി പൊലീസ് അസോസിയേഷന്‍. മതാടിസ്ഥാനത്തില്‍ ഡ്യൂട്ടി നല്‍കുന്നത് അവസാനിപ്പിക്കണം. പൊലീസുകാരില്‍ നിന്ന് മതചടങ്ങുകള്‍ക്കുള്ള നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളില്‍ നിന്ന് മുക്തരാകണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായ പ്രതിഷേധങ്ങള്‍ പൊലീസിനെതിരായ അക്രമങ്ങളാകുന്നു എന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

Previous articleകണ്ണൂരില്‍ അമ്മയുടെ മുന്നില്‍വെച്ച് മകള്‍ ട്രെയിന്‍ തട്ടി മരിച്ചു
Next articleരാജ്യത്ത് ഇപ്പോഴും വാക്‌സിന്‍ എടുക്കാത്തത് 4 കോടി ജനങ്ങള്‍