Home News സ്വപ്നയ്ക്ക് എതിരായ പരാതി; ഷാജ് കിരണിനോടും ഇബ്രാഹിമിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി പൊലീസ്

സ്വപ്നയ്ക്ക് എതിരായ പരാതി; ഷാജ് കിരണിനോടും ഇബ്രാഹിമിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി പൊലീസ്

207
0

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് എതിരായ പരാതിയില്‍ ഷാജ് കിരണിനോടും ഇബ്രാഹിമിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി പൊലീസ്. ഇവരെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. അതേസമയം സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ മുഴുവൻ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണും ഇബ്രാഹിമും പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കി കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.

തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകൻ മുഖേന പരാതി നൽകിയത്. തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. വീഡിയോ സ്വപ്നയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയുടേത് ആണെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകൾക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നും ഇന്നലെ ഇബ്രാഹിം പറഞ്ഞിരുന്നു.

Previous article‘മാദ്ധ്യമങ്ങളുടെ കൈയ്യിലും തെറ്റുണ്ട്, ഒരു താക്കോൽകൂട്ടമില്ലാതെ പോയതിന്’; സ്വപ്‌നയുടെ അസുഖത്തെ പരിഹസിച്ച് സൈബർ ആക്രമണം
Next articleമോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിന് ഇരയായ ആള്‍ മരിച്ചു