Home News ബലാത്സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും

ബലാത്സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും

217
0

ബലാത്സംഗക്കേസില്‍ യൂട്യൂബ് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്രീകാന്തിനെ ചോദ്യം ചെയ്യുക. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.

കേസില്‍ കഴിഞ്ഞ ആഴ്ച ശ്രീകാന്തിന് ജാമ്യം ലഭിച്ചിരുന്നു. പരാതി നല്‍കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ആലുവയിലെ ശ്വാസ് അക്വാസിറ്റി ഹാറ്റില്‍ വെച്ച് 2021 ഫെബ്രുവരി പതിനഞ്ചിനും എം.ജി റോഡിലെ ഐ.ബി.ഐ.എസ് ഹോട്ടലില്‍ വെച്ച് 2021 ഒക്ടോബര്‍ 25നും ശ്രീകാന്ത് വെട്ടിയാര്‍ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2)(എന്‍) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Previous articleപോക്‌സോ കേസ്; റോയ് വയലാട്ടും സൈജു തങ്കച്ചനും ഉള്‍പ്പെടെയുളളവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
Next articleസംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു