Home News മുഖ്യമന്ത്രി നാളെ കണ്ണൂരില്‍: കനത്ത സുരക്ഷയൊരുക്കി പോലീസ്

മുഖ്യമന്ത്രി നാളെ കണ്ണൂരില്‍: കനത്ത സുരക്ഷയൊരുക്കി പോലീസ്

175
0

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തളിപ്പറമ്പ് കില ക്യാംപസ് ഉദ്ഘാടനത്തിനാണ് കണ്ണൂരിലെത്തുന്നത്. ഇന്ന് കോഴിക്കോട്ടെ പരിപാടികള്‍ക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും റോഡുമാര്‍ഗമാണ് തളിപ്പറമ്പിലെത്തുക. കണ്ണൂരിലും കനത്ത സുരക്ഷയായിരിക്കും മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്.

കോഴിക്കോട് ഇന്ന് കനത്ത സുരക്ഷയായിരുന്നു മുഖ്യമന്ത്രിക്ക് ഒരുക്കിയത്. കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ എത്തിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരില്‍ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

 

Previous articleനീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Next articleഎസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍