Home News ശബ്ദ മലിനീകരണം, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും പൊലീസിന്‌റെ നോട്ടീസ്

ശബ്ദ മലിനീകരണം, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും പൊലീസിന്‌റെ നോട്ടീസ്

262
0

കര്‍ണ്ണാടകയിലെ മുസ്ലിം പളളികളിലെ ശബ്ദ മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ അമ്പലങ്ങള്‍ക്കും ക്രിസ്ത്യന്‍ പളളികള്‍ക്കുമെതിരെ കര്‍ണ്ണാടക പൊലീസ്. പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെയാണ് കര്‍ണാടക പൊലീസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ – 2000 അനുസരിച്ച് ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും പൊലീസ് നോട്ടീസ് അയച്ചു.

വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ പരിധി പൊലീസ് നോട്ടീസില്‍ വ്യക്തമാക്കുന്നു. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായിയാണ് റിപ്പോര്‍ട്ട്.

അമ്പലങ്ങളിലും പളളികളിലും പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ മൈക്കുകളും മണികളും ഉപയോഗിക്കുന്നതിനെതിരെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. നേരത്തെ മുസ്ലിം പളളികളില്‍ പ്രാര്‍ത്ഥന സമയത്ത് ഉയര്‍ന്ന ശബ്?ദത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

Previous articleകെ.എസ്.ഇ.ബി സമരം: താന്‍ ആരുടേയും പക്ഷത്തല്ല ജനങ്ങള്‍ക്കൊപ്പമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
Next articleചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ കാണാതായി