കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയില്‍ പൊലീസ് അകമ്പടിയും ഉണ്ടാവും. കെപിസിസി അധ്യക്ഷന് നേരെ ആക്രമണുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെയും കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന് വീണ്ടും സുരക്ഷ വര്‍ധിപ്പിച്ചത്.