Home News എറണാകുളത്തും മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ; ഗസ്റ്റ് ഹൗസിന് ചുറ്റും പൊലീസ്

എറണാകുളത്തും മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ; ഗസ്റ്റ് ഹൗസിന് ചുറ്റും പൊലീസ്

168
0

മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളത്തും കനത്ത പൊലീസ് സുരക്ഷ. കോട്ടയത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ എത്തി. എറണാകുളത്തെ പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് സുരക്ഷ ശക്തമാണ്. ഗസ്റ്റ് ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും അസാധാരണ സുരക്ഷ ഒരുക്കുകയാണ് കേരളാ പൊലീസ്. കോട്ടയം നഗരത്തിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു റോഡുകള്‍ അടച്ചത്. ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടു.

കോട്ടയത്ത് പലയിടങ്ങലും പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ജോലിക്ക് പോകുന്ന പലരേയും വാഹന ഗതാഗതം ബാധിച്ചു. കാല്‍നട യാത്രക്കാരെ പോലും പൊലീസ് തടയുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.

 

Previous articleഇന്ന് മാധ്യമങ്ങളെ കാണില്ല’; ദേഹാസ്വസ്ഥ്യമെന്ന് സ്വപ്ന സുരേഷ്
Next articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് , മത്സ്യബന്ധനത്തിന് വിലക്ക്