സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വിവാദ൦ ആളിക്കത്തുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്. പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശ൦ നൽകിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.