Home News സന്ദീപിന്റെ കൊലപാതകം; രാഷട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സന്ദീപിന്റെ കൊലപാതകം; രാഷട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

104
0

പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതല്‍ തവണ കുത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആറിലുള്ളത്.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Previous articleപരസ്യ വരുമാനം: ഫേസ്ബുക്കിനും ഗൂഗിളിനും ലഭിക്കുന്നത് ആഭ്യന്തര ഡിജിറ്റൽ പരസ്യ വരുമാനത്തിന്റെ 80%
Next articleആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു