Home News തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

169
0

തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നു. ജാമ്യ ഉപാധി ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പത്ര സമ്മേളനമടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

തെളിവ് ലഭിച്ചാല്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടും തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത, പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.

ഇതിലാണ് പി സി ജോര്‍ജ് തൃക്കാക്കരയില്‍ ഏതെങ്കിലും ജാമ്യ ഉപാധി ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

തൃക്കാക്കരയില്‍ മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ജോര്‍ജ് കഴിഞ ദിവസം എത്തിയത്. എന്നാല്‍ ബിജെപിയിലേക്ക് ചേരുമെന്ന ആരോപണങ്ങള്‍ പി.സി. ജോര്‍ജ് തള്ളിക്കളഞ്ഞു. താന്‍ ബി.ജെ.പി. പാളയത്തിലേക്ക് ഇല്ല എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.സി. ജോര്‍ജ് പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പി. പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സഹകരിക്കാന്‍ കൊള്ളാവന്നവര്‍ അവര്‍ മാത്രമാണ് എന്ന് പി.സി. ജോര്‍ജ് മറുപടി നല്‍കി.

 

Previous articleകുട്ടികള്‍ മാസ്‌ക് ധരിക്കണം, രാേഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്; മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Next article130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താന്‍; പ്രധാനമന്ത്രി