Home News 52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; മാനേജറുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്

52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; മാനേജറുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്

161
0

52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി നേതാവ് മോഹിത് കംബോജിനനാണ് 52 കോടിയുടെ തിരിമറി നടത്തിയത്. ഒരു കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ കംബോജ് 52 കോടി രൂപ വായ്പ എടുത്തിട്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പരാതി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജരുടെ പരാതിയെത്തുടര്‍ന്ന് മുംബൈ പൊലീസിന്റെ എക്കണോമിക് ഒഫന്‍സസ് വിങ് ആണ് മോഹിത് കംബോജിനെനെതിരെ കേസെടുത്തത്.

അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മോഹിത് ആരോപിച്ചു. നേരത്തെ ഒത്തുതീര്‍പ്പാക്കിയ സംഭവമാണ് ഇതെന്നും തന്നെ ഭയപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നും മോഹിത് ട്വീറ്റ് ചെയ്തു. താന്‍ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

 

Previous articleകൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം, ഓവര്‍ടേക്കിങ് പാടില്ല; ഹൈക്കോടതി
Next articleവവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, കുട്ടികള്‍ മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി