Home News ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരുക്ക്; കാഴ്ചയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍

ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരുക്ക്; കാഴ്ചയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍

221
0

തൊടുപുഴ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന് ഗുരുതര പരുക്ക്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിലാണ് ബിലാലിനു പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിലാലിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്കു മാറ്റി.

തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാര്‍ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

നാലുപേര്‍ക്ക് പരുക്കേറ്റു. ലാത്തി ചാര്‍ജിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. കരിദിനാചരണത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആര്‍എസ്പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

 

Previous articleഎ.കെ ആന്റണിയെയും പ്രതിപക്ഷ നേതാവിനെയും അപായപ്പെടുത്താന്‍ ശ്രമം: കെ സുധാകരന്‍
Next article‘ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ്’, ഷാജ് കിരണിനും ഇബ്രാഹിമിനും മുന്‍കൂര്‍ ജാമ്യമില്ല