സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണില്‍ വിളിച്ച് തന്നെ ഒരാള്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.
പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇമെയില്‍ മുഖാന്തരം സ്വപ്ന ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. അതേസമയം ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.