Home News അറുപതാം വിമോചന ദിനം: പ്രധാനമന്ത്രി ഡിസംബർ 19 ന് ഗോവ സന്ദർശിക്കും

അറുപതാം വിമോചന ദിനം: പ്രധാനമന്ത്രി ഡിസംബർ 19 ന് ഗോവ സന്ദർശിക്കും

77
0

ഗോവ വിമോചന ദിനത്തിന്റെ അറുപതാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 19 ന് ഗോവ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി മോദി ഗോവയിൽ എത്തുമെന്നും നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രമോദ് സാവാത്ത അറിയിച്ചത്.

പനാജിയിലെ ആസാദ് മൈതാനിയിൽ ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് അദ്ദേഹം പുഷ്പാർച്ചന നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മൂന്ന് സൈനിക വിഭാഗങ്ങളും സെയിൽ പരേഡ് നടത്തും. പനാജിയുടെ പ്രാന്തപ്രദേശത്തുള്ള ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുചടങ്ങിൽ മോദി വിവിധ അവാർഡുകൾ വിതരണം ചെയ്യുമെന്നും സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുമെന്നും വിവിധ സർക്കാർ പദ്ധതികളുടെ വെർച്വൽ ഉദ്ഘാടനം നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ നിന്നും ഇന്ത്യൻ സൈന്യം ഗോവയെ മോചിപ്പിച്ച ദിവസമായ ഡിസംബർ 19 ആണ് ഗോവ ലിബറേഷൻ ദിനമായി ആഘോഷിക്കുന്നത്. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന പരിപാടികളുടെ വിശദമായ ലിസ്റ്റ് ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതിന് ശേഷം അറിയിക്കുമെന്ന് മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.

Previous articleഹെലികോപ്റ്റർ അപകടം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും
Next articleഇത് ആദ്യമായല്ല, 2015ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴക്ക്