Home News കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

127
0

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാക്കനാട്ടേക്കുള്ള പാതയുടെ നിര്‍മാണ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പേട്ട എസ് എന്‍ ജങ്ഷന്‍ പുതിയ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1.8 കിലോമീറ്റര്‍ ദൂരമുള്ളതാണ് പുതിയ പാത. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

ഉദ്ഘാടന ശേഷം ഉടന്‍ തന്നെ യാത്രാ സര്‍വീസ് തുടങ്ങുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു. സുരക്ഷാ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസിന് അനുമതിയും നേടിയിരുന്നു.

ഈ രണ്ട് സ്റ്റേഷനുകളിലേക്കും കൂടി മെട്രോ ട്രെയിന്‍ എത്തുന്നതോടെ സ്‌റ്റേഷനുകളുടെ എണ്ണം 22ല്‍ നിന്ന് 24 ആയി ഉയരും. പേട്ട മുതല്‍ എസ് എന്‍ ജങ്ഷന്‍ വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. 2019 ഒക്ടോബര്‍ 16ന് ആണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്. 453 കോടി മൊത്തം ചിലവില്‍ സമയബന്ധിതമായി തന്നെ കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കി.

Previous articleസെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ
Next articleഐഎന്‍എസ് വിക്രാന്ത്, ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടം: എസ് ജയശങ്കര്‍