ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി വെള്ളിയാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യന്‍ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
2021 ഡിസംബറില്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രത്യേകിച്ചും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, രാസവളങ്ങള്‍, ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെ ഉഭയകക്ഷി വ്യാപാരം എങ്ങനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പരസ്പരം കൈമാറി.
ആഗോള തലത്തില്‍ ഊര്‍ജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പര സഹകരണം കൂടുതല്‍ മെച്ചമാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. ആഗോള, ഉഭയകക്ഷി വിഷയങ്ങളില്‍ നിരന്തരം കൂടിയാലോചനകള്‍ നടത്താന്‍ നേതാക്കള്‍ സമ്മതിച്ചു.