Home News പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍

71
0

പത്തനംതിട്ട : പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഹോട്ടലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Previous articleതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിനാറ് കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി; യാത്രക്കാരുടെ വിവരങ്ങള്‍ മലേഷ്യന്‍ കമ്പനിക്ക് കൈമാറി
Next articleയാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് മുന്‍ കസ്റ്റംസ് സൂപ്രണ്ട് കടത്തിയത് 16 കോടിയുടെ മദ്യം