Home News കണ്ണൂരില്‍ അമ്മയുടെ മുന്നില്‍വെച്ച് മകള്‍ ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ അമ്മയുടെ മുന്നില്‍വെച്ച് മകള്‍ ട്രെയിന്‍ തട്ടി മരിച്ചു

109
0

കണ്ണൂരില്‍ അമ്മയുടെ മുന്നില്‍വെച്ച് മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍പ്പെട്ടത്. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്.

അമ്മയ്‌ക്കൊപ്പം കാറിലെത്തിയ വിദ്യാര്‍ത്ഥിനി അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുട്ടിയെ വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു.

റെയില്‍വേ ഗേറ്റിന് മറുവശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിലേക്ക് കയറാനായി ഓടി പോകുന്നതിനിടെയാണ് സംഭവം. ഇതിനിടെയാണ് ട്രെയിന്‍ തട്ടിയത്. പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Previous article2100 ഓടെ ഇന്ത്യയുടെ ജനസംഖ്യ 41 കോടിയായി ചുരുങ്ങും
Next articleമത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്: പൊലീസ് അസോസിയേഷന്‍