Home News സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ തീയതി പുതുക്കി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ തീയതി പുതുക്കി

119
0

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22നാണ് ആരംഭിക്കുന്നത്.

സിബിഎസ്ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശനം നീളാന്‍ കാരണം. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്.

 

Previous articleദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ്
Next articleആശുപത്രികളുടെ വികസനത്തിന് 11 കോടി: മന്ത്രി വീണാ ജോര്‍ജ്