Home News തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിനാറ് കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി; യാത്രക്കാരുടെ വിവരങ്ങള്‍ മലേഷ്യന്‍ കമ്പനിക്ക്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിനാറ് കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി; യാത്രക്കാരുടെ വിവരങ്ങള്‍ മലേഷ്യന്‍ കമ്പനിക്ക് കൈമാറി

332
0

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിനാറ് കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി നടന്നതായി കണ്ടെത്തി. വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഒരേ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് പല പേരുകളില്‍ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സിന്റെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട് വന്‍ ഇടപെടല്‍ നടത്തിയെന്ന് കസ്റ്റംസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇത് മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000ത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മലേഷ്യന്‍ കമ്പനിയുടെ ഉപകമ്പനിയാണ് പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്. തട്ടിപ്പിന് സഹായം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യന്‍ കമ്പനിയാണെന്ന് വ്യക്തമായി.
എത്തിച്ചിട്ടുണ്ട്.

Previous articleഹിജാബ് സംബന്ധിച്ച് ഗവര്‍ണറുടെ അറിവ് പരിമിതം, ഗവര്‍ണര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി
Next articleപത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍