Home News എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്; പിജെ ജോസഫ് 

എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്; പിജെ ജോസഫ് 

105
0
യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫ്.
ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല. വരാന്‍ ആരെങ്കിലും തയ്യാറായാല്‍ സ്വാഗതം ചെയ്യും. കേരള കോണ്‍ഗ്രസ് എം  ,എല്‍ഡിഎഫില്‍ അതൃപ്തര്‍ ആണോ എന്ന കാര്യം അറിയില്ല. യുഡിഎഫ് വിട്ടുപോയ വരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്. ആരെങ്കിലും വരാന്‍ തയാറായാല്‍ വിഷയം അപ്പോള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും’ പി ജെ ജോസഫ് വ്യക്തമാക്കി.
യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്ന അഭിപ്രായം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ് അറിയിച്ചു.
രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി ജെ ജോസഫ് പ്രതികരിച്ചു.
Previous articleകേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകും; സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
Next articleഒമാനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം