Home News തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായ പിങ്ക് ബൂത്ത് കൗതുകമാകുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായ പിങ്ക് ബൂത്ത് കൗതുകമാകുന്നു

133
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായി പിങ്ക് ബൂത്തും. തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി.എസിലെ 119-ാം നമ്പർ ബൂത്താണ് പിങ്ക് ബൂത്തായി ജനശ്രദ്ധ ആകർഷിച്ചത്. ഇവിടെ മുഴുവൻ പോളിംഗ് ജീവനക്കാരും പോലീസും വനിതകളാണ്. തൃക്കാക്കര മണ്ഡലത്തിൽ പൂർണമായി വനിതകൾ കൈകാര്യം ചെയ്യുന്ന ഏക ബൂത്താണ് ഇത്. മറ്റു ബൂത്തുകളിലെന്ന പോലെ രാവിലെ മുതൽ ഇവിടെയും വോട്ട് രേഖപ്പെടുത്താൻ നല്ല തിരക്കാണ്.

ആലുവ യുസി കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോൾ വർഗീസ്, മരട് നഗരസഭ ജൂനിയർ സൂപ്രണ്ട് പി.പി ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ് അമ്പിളിക്കാണ് സുരക്ഷാ ചുമതല. പ്രിസൈഡിങ്ങ് ഓഫീസറായ നീതു മോളും ഫസ്റ്റ് പോളിംഗ് ഓഫീസറായ ജൂഡിയും ചേർന്നായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഏറ്റുവാങ്ങിയത്.

മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു പിങ്ക് ബൂത്തിലേക്കാണ് ഡ്യൂട്ടിയെന്ന് അഞ്ച് പേരും അറിഞ്ഞത്.

അതേസമയം വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.

Previous articleജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
Next articleഅവന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിച്ചേക്കും: ഹാർദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്കർ