Home News കേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

കേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

43
0
 തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയോടെ കേരളത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
ധീര രാജ്യസ്‌നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിന്റെ കരുത്ത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത വിശ്വാസികളെയും ഉള്‍കൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാന്‍ കഴിഞ്ഞത് നമുക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Previous articleഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയാണെന്ന് ദൃക്സാക്ഷി 
Next articleആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കിയ രാജ്യം